തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

കാസർകോട്: വീട്ടുപറമ്പിലെ തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞുവീണ് വീട്ടമ്മ മരിച്ചു. ചെറുവത്തൂർ തുരുത്തി തലക്കാട്ടെ സി.മാധവി (70) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 9 മണിയോടെ തുരുത്തി അങ്ങാടിക്കടുത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പണിയെടുക്കുന്നതിനിടയിൽ തളർന്നു വീഴുകയായിരുന്നു. ഉടൻതന്നെ റെയിൽവേ സ്റ്റേഷന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതനായ ടി.കെ. അമ്പുവാണ് ഭർത്താവ്. മക്കൾ: കൗസല്യ, സഹദേവൻ (പൂഴിത്തൊഴിലാളി), സതീശൻ (മത്സ്യത്തൊഴിലാളി), സതി, ഷൈമ. മരുമകൻ: രമേശൻ, മധുസൂദനൻ ച്രുമട്ടു തൊഴിലാളി ചെറുവത്തൂർ), ബിന്ദു, ഷബിന. പരേതനായ മധു. സഹോദരങ്ങൾ: മൊയച്ചേരി മാധവി, പരേതരായ രാമൻ, കുഞ്ഞിമാണിക്കം, സരോജിനി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page