കാസര്‍കോട്: വിറക് ശേഖരിക്കാന്‍ പോയ 22 കാരിയെ ആക്രമിച്ച് മാലപ്പൊട്ടിച്ചോടി. യുവതിയുടെ പരാതിയില്‍ ചീമേനി പൊലീസ് കേസെടുത്തു. അറുകര സ്വദേശിനിയാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.30 ന് അതിക്രമത്തിനു ഇരയായത്. നടന്നു പോവുകയായിരുന്ന യുവതിയുടെ പിന്നാലെയെത്തിയ 50 വയസു പ്രായം തോന്നിക്കുന്ന ആളാണ് ആക്രമിച്ചത്.കൈമുട്ടുകൊണ്ട് മുതുകില്‍ ഇടിച്ച ശേഷം തള്ളിയിടുകയും ചെയ്തു. തുടര്‍ന്നാണ് കഴുത്തില്‍ നിന്നു മാലയുമായി കടന്ന് കളഞ്ഞത്. എന്നാല്‍ 300 രൂപ മാത്രം വില വരുന്ന മുക്കുപണ്ടമാണ് അക്രമി പൊട്ടിച്ചു കൊണ്ടുപോയത്.
അക്രമിയെ കണ്ടെത്താന്‍ പൊലീസ് തെരച്ചില്‍ തുടങ്ങി.
