കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഒരേ ദിവസം നാലു പേരെ കാണാതായി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നു 19ഉം 23ഉം വയസ്സുള്ള രണ്ടു പേരെയാണ് കാണാതായത്. 19കാരി സുഹൃത്തിന്റെ വീട്ടില്‍ പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നു ഇറങ്ങിയതെന്നും പിന്നീട് തിരിച്ചുവന്നില്ലെന്നും മാതൃസഹോദരന്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.
23കാരി ബുധനാഴ്ച രാവിലെ വീട്ടില്‍ നിന്നും പോയതാണെന്നും പിന്നീട് തിരിച്ചെത്തിയില്ലെന്നും ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ഇരു പരാതികളിലും മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഹൊസ്ദുര്‍ഗ്ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നു 35കാരിയെ ആണ് കാണാതായത്. യുവതിയുടെ കൂടെ എട്ടുവയസ്സുള്ള കുട്ടി കൂടി ഉള്ളതായി ഹൊസ്ദുര്‍ഗ്ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു
