കാസർകോട്: കാണാതായ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബേഡകം, കൊളത്തൂർ, കോളോട്ടെ കർഷകൻ ഇ. കുമാരൻ നായർ(83) ആണ് മരിച്ചത്. വീട്ടുപറമ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുക യായിരുന്നു. ചൊവ്വാഴ്ച മുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ബേഡകം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഭാര്യ: ജാനകി. മക്കൾ: സതി, സുജാത, സുനിൽ. മരുമക്കൾ: അരവിന്ദാക്ഷൻ, ചന്ദ്രൻ, പ്രമീള. സഹോദരങ്ങൾ: പൊന്നമ്മ, ചോയിച്ചി, പരേതരായ കുഞ്ഞമ്പു നായർ, മുത്തു നായർ, നാരായണൻ നായർ, നാരായണി അമ്മ, തമ്പായി.
