കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ദേശീയ പാതയില്‍ ക്രെയിന്‍ പൊട്ടിവീണ് തൊഴിലാളി മരിച്ചു. ഒരാള്‍ക്കു ഗുരുതരമായി പരിക്കേറ്റു. വടകര സ്വദേശിയായ അക്ഷയ് (30)ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അശ്വിനെ(26) മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. ദേശീയ പാതയില്‍ ക്രെയിന്‍ ഉപയോഗിച്ച് ലൈറ്റ് സ്ഥാപിക്കുകയായിരുന്നു അക്ഷയിയും അശ്വിനും. ഇരുവരും നിന്നിരുന്ന ബോക്‌സ് തകര്‍ന്നാണ് അപകടം. സര്‍വ്വീസ് റോഡിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും അക്ഷയിയെ രക്ഷിക്കാനായില്ല.

Safety officer ഇല്ലാതെ ജോലി ചെയ്യിച്ചതിനാലാണ് ഒരു പാവം തൊഴിലാളിക്ക് ജീവൻ നഷ്ടമായത്.