കാസർകോട്: കൂട്ലു ജഗന്നാഥ ഷെട്ടി നഗർ സൂർലു ഹൗസിലെ സുബ്രഹ്മണ്യ മല്യയുടെ ഭാര്യ ബിന്ദു റാണി ബി എം (42 )അസുഖത്തെ തുടർന്ന് മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു . ലിപ് ടോസ്പിറോസിസ് രോഗത്തെ തുടർന്നായിരുന്നു അന്ത്യം. ഭാരിച്ച ചികിത്സാച്ചെലവു സമാഹരിക്കുന്നതിന് കുടുംബാംഗങ്ങൾ ശ്രമം തുടരുന്നതിനിടെയായിരുന്നു അന്ത്യം. സഹായങ്ങൾക്ക് കാത്തുനിൽക്കാതെ ബിന്ദു റാണി ലോകത്തോട് വിടപറഞ്ഞു. കാസർകോട് പഴയ ബസ്സ്റ്റാൻ്റിലെ ശ്രീലക്ഷ്മി ടെയ്‌ലറിങ് ഷോപ് ജീവനക്കാരിയായിരുന്നു. പരേതനായ കൃഷ്ണനായ് ക്കാണ് പിതാവ് . മാതാവ്: നിർമ്മല നായ്ക്ക് . ഏകമകൻ : ശ്രീനിവാസ് മല്യ. സഹോദരി : സംഗീത ഷേണായി .
