കാസര്‍കോട്: രോഗിയെ ആശുപത്രിയില്‍ എത്തിച്ച് തിരികെ വരികയായിരുന്ന ഓട്ടോയുടെ പിന്നില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു. ഷേണി, മണിയമ്പാറയിലെ നാരായണ മൂല്യ(67)യാണ് മരിച്ചത്. ഷേണി അയ്യപ്പ ഭജന മന്ദിരം സ്ഥാപക അംഗവും ഗുരുസ്വാമിയുമാണ്. ചൊവ്വാഴ്ച രാത്രി എട്ടര മണിയോടെ ഷേണി സ്‌കൂളിനു സമീപത്താണ് അപകടം. രോഗിയെ പെര്‍ളയിലെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങുകയായിരുന്നു നാരായണമൂല്യ. ഷേണിയില്‍ എത്തിയപ്പോള്‍ പിന്നില്‍ നിന്നും വന്ന കാറിടിച്ച് ഓട്ടോ മറിയുകയായിരുന്നു. ഉടന്‍ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: ഗിരിജ. മക്കള്‍: യോഗീഷ, സുരേന്ദ്ര, ഹരീശ. മരുമക്കള്‍: ശാരദ, പുഷ്പ, ഗീത
