കാസര്‍കോട്: പതിനേഴുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ അമ്പലത്തറ പൊലീസ് മൂന്നു പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയുടെ പിതാവ്, മാതൃസഹോദരന്‍, നാട്ടുകാരനായ യുവാവ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രതികളില്‍ നാട്ടുകാരനായ വിജയന്‍ എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു.
പത്തു വയസുള്ളപ്പോഴാണ് പെണ്‍കുട്ടി പിതാവിന്റെ അതിക്രമത്തിനു ഇരയായത്. ഭയം കാരണം ആരോടും പറഞ്ഞിരുന്നില്ല. രണ്ടു വര്‍ഷം മുമ്പാണ് മാതൃസഹോദരന്റെ പീഡനത്തിനു ഇരയായത്. കഴിഞ്ഞ മാസമാണ് വിജയന്‍ എന്നയാള്‍ പീഡിപ്പിച്ചത്. കൗണ്‍സിലിംഗിലാണ് സംഭവം പുറത്തായത്.
16 വയസ്സുള്ള പെണ്‍കുട്ടിയുടെ പരാതി പ്രകാരം മറ്റൊരു പോക്സോ കേസും അമ്പലത്തറ പൊലീസ് രജിസ്റ്റര്‍ ചെയ്തു. 17 വയസുകാരനെതിരെയാണ് കേസ്. പെണ്‍കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നാണ് കേസ്.
