കാസര്‍കോട്: ‘പൊലീസ് മര്‍ദ്ദനത്തിനു ഇരയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിന് നീതി ലഭ്യമാക്കു; പൊലീസിലെ ക്രിമിനലുകളെ ജയിലില്‍ അടയ്ക്കൂ’ എന്ന മുദ്രാവാക്യവുമായി കോണ്‍ഗ്രസ് പൊലീസ് സ്റ്റേഷനുകള്‍ക്കു മുന്നില്‍ ജനകീയ സദസ്സുകള്‍ തുടങ്ങി. കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനുമുന്നില്‍ ഡി സി സി പ്രസിഡണ്ട് പി കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ചെങ്കള മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് അബ്ദുല്‍ റസാഖ് ആധ്യക്ഷ്യം വഹിച്ചു. മുഹമ്മദ് വട്ടേക്കാട്, എം രാജീവന്‍ നമ്പ്യാര്‍, ആര്‍ ഗംഗാധരന്‍, സി വി ജയിംസ്, ശാന്തകുമാരി, ജമീല അഹമ്മദ്, ഷാഹുല്‍ ഹമീദ് സംസാരിച്ചു. കാസര്‍കോട്, ചെങ്കള, മധൂര്‍, മൊഗ്രാല്‍ പുത്തൂര്‍ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിലാണ് സദസ് നടത്തിയത്. ജില്ലാതല ഉദ്ഘാടനം ബേഡകത്ത് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി നിര്‍വ്വഹിച്ചു. ചന്തേര, നീലേശ്വരം, ചീമേനി, ചിറ്റാരിക്കാല്‍, കാഞ്ഞങ്ങാട്, അമ്പലത്തറ, വെള്ളരിക്കുണ്ട്, രാജപുരം, ബേക്കല്‍, ബദിയഡുക്ക, ആദൂര്‍, കുമ്പള, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനുകള്‍ക്കു മുന്നിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജനകീയ സദസ്സുകള്‍ നടത്തി.
