ഒരു പൂ ചോദിച്ചപ്പോള്‍ഒരു പൂമരം തന്നവനാ

ഒന്ന് മുങ്ങിക്കുളിക്കണമെന്ന് പറഞ്ഞപ്പോള്‍
ഒരു കുഞ്ഞിപ്പുഴ മാന്തി തന്നവനാ
മാനത്തു പാറിക്കളിക്കണമെന്ന് പറഞ്ഞപ്പോള്‍
ഒരു ഹെലികോപ്റ്റര്‍ വാങ്ങിച്ചു തന്നവനാ
നാടു ചുറ്റിക്കറങ്ങാന്‍ ഒരു കാറു വേണമെന്ന് പറഞ്ഞപ്പോള്‍
ഒരു ഔഡി കാറു വാങ്ങിത്തന്നവനാ
വിശക്കുന്നു തിന്നാന്‍ കുഴിമന്തി വേണമെന്ന് പറഞ്ഞപ്പോള്‍
ഒരു കുഴിമന്തിക്കട ഇട്ടു തന്നവനാ
ചൂടെടുക്കുന്നു എന്ന് പറഞ്ഞപ്പോള്‍
കിടപ്പുമുറിയില്‍ എ.സി വെച്ചു തന്നവനാ
ഒരു പൂ ചോദിച്ചപ്പോള്‍
ഒരു പൂവിന്റെ ചിത്രം വാട്സാപ്പില്‍ ഇട്ടു തന്നവനാ

ഒന്ന് മുങ്ങിക്കുളിക്കണമെന്ന് പറഞ്ഞപ്പോള്‍
അറബിക്കടല്‍ ചൂണ്ടിക്കാണിച്ചു തന്നവനാ
മാനത്തു പാറിക്കളിക്കണമെന്ന് പറഞ്ഞപ്പോള്‍
കാക്കച്ചിറക് മുറിച്ചു മുതുകത്തു വെച്ചു കെട്ടിത്തന്നവനാ
നാടു ചുറ്റിക്കറങ്ങാന്‍ ഒരു കാറു വേണമെന്ന് പറഞ്ഞപ്പോള്‍
മാനത്തു ചൂണ്ടി മഴക്കാറ് കാണിച്ചവനാ
വിശക്കുന്നു തിന്നാന്‍ കുഴിമന്തി വേണമെന്ന് പറഞ്ഞപ്പോള്‍
നീ ചാവട്ടടി കുഴി മാന്തി തരാമെന്ന് പറഞ്ഞവനാ
ചൂടെടുക്കുന്നു എന്നു പറഞ്ഞപ്പോള്‍
ശരീരം മുറിച്ചു പീസ് ആക്കി
ഫ്രിഡ്ജിന്റെ ഫ്രീസറില്‍ വെച്ചവനാ
Very interesting 👌