കാസര്‍കോട്: ബന്തടുക്ക, കയമുറുക്കന്‍കയയില്‍ റോഡരുകില്‍, നിറുത്തിയിരുന്ന ബൈക്ക് മോഷണം പോയതായി പരാതി. കയമുറുക്കന്‍കയയിലെ ജി ശിവപ്രസാദിന്റെ ബൈക്കാണ് മോഷണം പോയത്. ഇദ്ദേഹം നല്‍കിയ പരാതിയില്‍ ബേഡകം പൊലീസ് കേസെടുത്തു.
തിങ്കളാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ് ബന്തടുക്ക- മാണിമൂല റോഡരുകില്‍ ബൈക്ക് നിറുത്തിയിരുന്നത്. തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് ബൈക്ക് കാണുന്നില്ലെന്ന കാര്യം അറിഞ്ഞതെന്നു ശിവപ്രസാദ് നല്‍കിയ പരാതിയില്‍ പറയുന്നു.
