കാസർകോട്: മുളിയാർ പൊവ്വൽ നെല്ലിക്കാട് സ്വദേശിയും സാമുഹ്യ പ്രവർത്തകനുമായ ഖാലിദ് (80) അന്തരിച്ചു.വർഷങ്ങളോളമായി കാസർകോട് ബിസി.റോഡ് ജംഗ്ഷനിൽ അപേക്ഷ ഫോറങ്ങൾ പൂരിപ്പിച്ച് നൽകുന്ന സേവനം നടത്തിവന്നിരുന്നു.വിവിധ സർക്കാർ വകുപ്പുകളിൽ താൽക്കാലിക ജീവനക്കാരനായി ജോലി ചെയ്തിരുന്നു. മുളിയാറിലെ പഴയ കാല മുസ്ലിം ലീഗ് വളണ്ടിയർ ക്യാപ്റ്റനായിരുന്നു. ചൊവ്വാഴ്ച രാവിലെ 9 മണിയോടെ പൊവ്വൽ ജുമാ മസ്ജിദിൽ ഖബറടക്കും. പരേതരായ അബ്ദുൾ റഹിമാന്റെയും മറിയമ്മയുടെയും മകനാണ്. ഹവ്വാബിയാണ് ഭാര്യ. മക്കൾ: സാദിഖ്, റഹിം, സാഹിറ, റൈഹാന, സാജിദ, റാസിഖ്, ബാസിത്. മരുമക്കൾ: റസീന, മർജാന, ഹമീദ് പയോട്ട, അസ്ലം തുരുത്തി, നിസാർ ചെർക്കള, മിസ്രിയ.സഹോദരങ്ങൾ: മഹമൂദ്,ഹമീദ്, ബീഫാത്തിമ, ആസിയ, ഖദീജ പരേതരായ മുഹമ്മദ് കുഞ്ഞി, നബീസ.
