ട്രെയിനിൽ വച്ച് ഹൃദയാഘാതം; കേരള കോണ്‍ഗ്രസ് നേതാവ് പ്രിന്‍സ് ലൂക്കോസ് അന്തരിച്ചു

കോട്ടയം: ട്രെയിനിൽ സഞ്ചരിക്കവേ കേരള കോൺഗ്രസ് നേതാവ് ഹൃദയാഘാതം മൂലമരിച്ചു. കോട്ടയം പെരുമ്പായിക്കാട് സ്വദേശിപ്രിൻസ് ലൂക്കോസ് ആണ് മരിച്ചത്. 51 വയസ്സായിരുന്നു. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയിൽ പോയി മടങ്ങുന്നതിനിടെ ട്രെയിനിൽ വെച്ചാണ് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. പുലർച്ചെ 3.30ന് തെങ്കാശിക്ക് സമീപത്തു വെച്ചാണ് ഹൃദയാഘാതം ഉണ്ടായത്. ഉടൻ തന്നെ തെങ്കാശിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേരള കോൺഗ്രസ് (ജോസഫ് ) ഉന്നതാധികാര സമിതി അംഗം ആണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ആയിരുന്നു. കേരള കോൺഗ്രസ്‌ സ്ഥാപകനേതാക്കളിൽ ഒരാളായ ഒവി ലൂക്കോസിന്റെ മകനാണ് ഇദ്ദേഹം. യൂത്ത് ഫ്രണ്ട്, കെ എസ് സി സംസ്ഥാന പ്രസിഡന്റ്‌ ആയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആറുമാസം മുമ്പ് കാണാതായ ഉപ്പള സ്വദേശിയെ നാടകീയമായി കണ്ടെത്തി; പിടികൂടിയത് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തില്‍

You cannot copy content of this page