കാഠ്മണ്ഡു: നേപ്പാളില്‍ ഉണ്ടായ പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടതായി നേപ്പാള്‍ പൊലീസ് അറിയിച്ചു. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ്, മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ എന്നിവയ്ക്ക് സര്‍ക്കാര്‍ അടുത്തിടെ ഏര്‍പ്പെടുത്തിയ നിരോധനത്തില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് നേപ്പാള്‍ പൗരന്മാര്‍ തെരുവിലിറങ്ങിയതിനെ തുടര്‍ന്നാണ് പൊലീസ് ആദ്യം ജലപീരങ്കി പ്രയോഗിക്കുകയും പിന്നീട് വെടിവപ്പും നടത്തിയത്. ലക്ഷക്കണക്കിന് യുവതീ യുവാക്കളാണ് പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയത്. കാഠ്മണ്ഡുവില്‍ അടക്കം പ്രധാന നഗരങ്ങളില്‍ ജന ജീവിതം സ്തംഭിച്ചു. അഴിമതിയും ദുര്‍ഭരണവും മൂടി വെയ്ക്കാനാണ് സോഷ്യല്‍ മീഡിയ നിരോധനമെന്ന് ചെറുപ്പക്കാര്‍ പറയുന്നു. തലസ്ഥാനമായ കാഠ്മണ്ഡുവില്‍ ആരംഭിച്ച പ്രതിഷേധ സമരം രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിച്ചു. ബനേശ്വര്‍, സിംഗദുര്‍ബാര്‍, നാരായണ്‍ഹിതി എന്നിവയുള്‍പ്പെടെ സംഘര്‍ഷം രൂക്ഷമായ നിരവധി പ്രദേശങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നേപ്പാളില്‍ അടിയന്തര യോഗം വിളിച്ചു. യുവാക്കളുടെ പ്രക്ഷോഭം നേരിടാന്‍ പട്ടാളത്തെ ഇറക്കിയിരിക്കുകയാണ് നേപ്പാള്‍ സര്‍ക്കാര്‍. പ്രധാന നഗരങ്ങളില്‍ സൈന്യത്തെ ഇറക്കി.
