കാസര്‍കോട്: കാഞ്ഞങ്ങാട്ട് നടന്ന നബിദിന റാലിക്കിടയില്‍ റോഡ് പൂര്‍ണ്ണമായും തടസ്സപ്പെട്ടുവെന്ന പരാതിയില്‍ 200 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഹൊസ്ദുര്‍ഗ്ഗ് പൊലീസ് ഇന്‍സ്പെക്ടര്‍ പി അജിത്ത് കുമാറിന്റെ പരാതിയിലാണ് കേസെടുത്തത്. മാണിക്കോത്ത് ജമാഅത്ത് കമ്മറ്റിയുടെയും ആറങ്ങാടി ജമാഅത്ത് കമ്മറ്റിയുടെയും നേതൃത്വത്തില്‍ നടന്ന നബിദിന റാലിക്കിടയിലാണ് റോഡ് തടസ്സപ്പെട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ മൂന്നര മണി വരെ നടത്തിയ റാലിക്കിടയില്‍ കോട്ടച്ചേരി ട്രാഫിക് ജംഗിഷനു സമീപത്താണ് റോഡ് ഗതാഗതം തടസ്സപ്പെട്ടതെന്നു ഹൊസ്ദുര്‍ഗ്ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.
