കാസർകോട് : അടുക്കത്ത് ബയൽ ദേശീയപാതയിൽ റോഡ് മുറിച്ച് കടക്കവേ കാറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. അടുക്കത്ത് ബയൽ കല്ലുവളപ്പിലെ യൂസഫിന്റെ ഭാര്യ നസിയ(51) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 5.25 ഓടെയാണ് അപകടം. റോഡ് മുറിച്ച് കടക്കവേ അമിത വേഗതയിൽ എത്തിയ കാറിടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ കാസർകോട്ടേ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മുഹമ്മദ് കുഞ്ഞി-ഖദീജ പാണലം ദമ്പതികളുടെ മകളാണ്. മക്കൾ: നൗസീഫ്, വഹാബ്, നൗഫൽ, റിഷാന, മുഹ്‌സീന, സഫീന. മരുമക്കള്‍: ഷഫീഖ്, ഷെരീഫ്, ഷബീര്‍. സഹോദരങ്ങള്‍: അബ്ദുള്ള, അസൈനാര്‍, സൈനുദ്ദീന്‍, ഹുസൈന്‍, അഹമ്മദ്, ഉസ്‌നാര്‍, അബ്ദുൾ സലാം, ആസിയ, മിസ്രിയ, പരേതയായ ഹാജറ.
