കാസര്‍കോട്: ഇരുചക്രവാഹന ഡീലറായ കോളിക്കര ഹോണ്ടയില്‍ ഓണാഘോഷം നടന്നു. വിവിധ കലാപരിപാടികളോടെ മാനേജ്‌മെന്റ്, സ്റ്റാഫും അവരുടെ കുടുംബാംഗങ്ങളും ആഘോഷത്തില്‍ പങ്കെടുത്തു. മാനേജിങ് ഡയറക്ടര്‍ മൊയ്തീന്‍ കോളിക്കര, സിഇഒ മാഹിന്‍ കോളിക്കര, ഡയറക്ടര്‍മാരായ അബു കോളിക്കര, മുഹമ്മദ് ഫയാസ്, കുടുംബാംഗങ്ങള്‍ പങ്കെടുത്തു. ജനാര്‍ദ്ദന ബജാകുടലു, അന്‍വര്‍, സുജിത് സുകുമാര്‍, ഗോപകുമാര്‍, വിമല്‍ കുമാര്‍, യൂസഫ്, അഭിഷേക് എന്നിവര്‍ നേതൃത്വം നല്‍കി.
തിരുവാതിര, കലം ഉടയ്ക്കല്‍, കമ്പവലി തുടങ്ങി വിവിധതരം കലാപരിപാടി അരങ്ങേറി. വിജയികള്‍ക്കുള്ള സമ്മാനദാനവും വിതരണം ചെയ്തു.

