മൊഗ്രാല്‍: ഇശല്‍ഗ്രാമത്തില്‍ നിന്നുള്ള മാതൃകാ അധ്യാപികയും, ഇംഗ്ലീഷ് സാഹിത്യത്തില്‍ അന്തര്‍ദേശീയ തലത്തില്‍ മികച്ച നേട്ടം കൊയ്യുകയും ചെയ്ത ഡോ.റുഖിയ മുഹമ്മദ് കുഞ്ഞിയെ മൊഗ്രാല്‍ ദേശീയവേദി അധ്യാപക ദിനത്തില്‍ ആദരിച്ചു. അധ്യാപനവൃത്തിയിലും, എഴുത്തിന്റെ മേഖലയിലും ഒരുപോലെ തിളങ്ങുന്ന ഡോ.റുഖിയ മുഹമ്മദ് കുഞ്ഞി അവാര്‍ഡുകളുടെ തോഴിയായാണ് അറിയപ്പെടുന്നത്. കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ.റുഖിയ ഇംഗ്ലീഷ് കവയിത്രി കൂടിയാണ്.
ഏറ്റവും അവസാനമായി മഹിളാരത്‌നം വുമണ്‍ എംപവര്‍മെന്റ് അവാര്‍ഡ്-2025 കരസ്ഥമാക്കിയ റുഖിയയുടെ ഇംഗ്ലീഷ് കവിതകളും പ്രബന്ധങ്ങളും ഇതിനകം തന്നെ ഏറെ പ്രചാരം നേടിയവയാണ്.
റിട്ട. ഹെഡ്മാസ്റ്റര്‍ എം മാഹിന്‍ ഡോ.റുഖിയ മുഹമ്മദ് കുഞ്ഞിയെ ഷാള്‍ അണിയിച്ച് ആദരിച്ചു.
ദേശീയവേദിയുടെ ഉപഹാരം സമ്മാനിച്ചു.
പ്രസിഡണ്ട് ടി.കെ അന്‍വര്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഫാറൂഖ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.സീനത്ത്, അധ്യാപകരായ എന്‍എ അബ്ദുല്‍ ഖാദര്‍, ശിഹാബ് കൊപ്പളം, ദേശീയവേദി ഭാരവാഹികളായ മുഹമ്മദ് അബ്‌കോ, എം.ജി.എ റഹ്‌മാന്‍, എം.എ മൂസ, അഷ്‌റഫ് സാഹിബ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ എം എ അബൂബക്കര്‍ സിദ്ദീഖ്, ടി.കെ ജാഫര്‍, എച്ച്.എം കരീം, ഹാരിസ് ബഗ്ദാദ് സംബന്ധിച്ചു.
