ഓണം, നബിദിനാശംസകള്‍ നേര്‍ന്ന് ജില്ലാ പൊലീസ് മേധാവി; പൊതുസ്ഥലങ്ങളിലെ ആഘോഷങ്ങള്‍ അതിരുവിടരുത്

കാസര്‍കോട്: ഓണം, നബിദിനാശംസകള്‍ നേര്‍ന്ന് ജില്ലാ പൊലീസ് മേധാവി ബിവി വിജയ്ഭാരത് റഡ്ഡി.
നമ്മുടെ നാട്ടില്‍ സമാധാനം, സൗഹൃദം, സമൃദ്ധി നിറഞ്ഞുനില്‍ക്കുന്ന രീതിയില്‍ ആകണം ഈ വര്‍ഷത്തെ ആഘോഷങ്ങള്‍. പൊതുസ്ഥലങ്ങളില്‍ ആഘോഷങ്ങള്‍ നടത്തുമ്പോള്‍ മറ്റുള്ളവര്‍ക്ക് അസൗകര്യം ഉണ്ടാകാത്തവിധം എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. തിരക്കേറിയ റോഡുകളില്‍ ഗതാഗത തടസമുണ്ടാക്കുന്ന റാലികള്‍, ബൈക്ക് റേസിങ്, വാഹനങ്ങളില്‍ രൂപമാറ്റം വരുത്തി അമിത ശബ്ദം ഉണ്ടാക്കല്‍ എന്നിവയും മറ്റു നിയമലംഘനങ്ങളും ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
നല്ലൊരു സമാധാന അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനും പൊതു ജനങ്ങളുടെ സുരക്ഷയും സൗകര്യവും കണക്കിലെടുത്ത്, ഇത്തരം നിയമലംഘനങ്ങള്‍ നടത്തിയാല്‍ കേരള പൊലീസ് ആക്ട് പ്രകാരവും മോട്ടോര്‍ വാഹനനിയമ പ്രകാരവും കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page