കുമ്പള: ദേശീയപാതയിലെ താല്‍കാലിക ടോള്‍ നിര്‍മ്മാണത്തില്‍ ബിജെപി ഇടപെടുന്നില്ലെന്ന എസ് ഡി പി ഐയുടെ പ്രസ്താവന പച്ചക്കള്ളമാണെന്ന് ബിജെപി കുമ്പള മണ്ഡലം കമ്മിറ്റി ആരോപിച്ചു. ദേശീയപാത നിര്‍മ്മാനത്തിന്റെ തുടക്കം മുതല്‍ ബിജെപി ജനങ്ങള്‍ക്കു ആവശ്യമുള്ളിടത്തൊക്കെ മാന്യമായി ഇടപെട്ടിട്ടുണ്ടെന്നു ഇന്നാട്ടിലെ ജനങ്ങള്‍ക്ക് ബോധ്യമുണ്ടെന്നു പ്രസ്താവന പറഞ്ഞു. ജില്ലയിലെ എം പി, എം എല്‍ എമാര്‍ എന്നിവരെക്കാളും കൂടുതല്‍ ബിജെപി ജില്ലാ അധ്യക്ഷന്മാര്‍ ഇടപെട്ടതിന് തെളിവുണ്ട്. അതുപോലെ ടോള്‍ വിഷയത്തില്‍ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിക്ക് പരാതി നല്‍കുന്നതുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങളുമായി ബിജെപി കുമ്പള മണ്ഡലം കമ്മിറ്റി മുന്നോട്ട് പൊയ്‌കൊണ്ടിരിക്കുന്നു.കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ക്കരിയെ ഉടന്‍ നേരിട്ട് കാണാനുള്ള തയാറെടുപ്പിലാണ് പാര്‍ട്ടി. ഇതിനിടയില്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ശ്രമമാണ് എസ് ഡി പി ഐ നടത്തുന്നതെന്നും ഇന്നാട്ടിലെ ജനങ്ങള്‍ അത് തിരിച്ചറിയുന്നുണ്ടെന്നും ബിജെപി കുമ്പള മണ്ഡലം കമ്മിറ്റി അറിയിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
