കുമ്പള: മാതൃകാ അധ്യാപികയും ഇംഗ്ലീഷില്‍ സാഹിത്യകാരിയുമായ ഡോ. റുഖിയ മുഹമ്മദ് കുഞ്ഞിയെ ദേശീയവേദി അധ്യാപക ദിനത്തില്‍ ആദരിക്കും. അധ്യാപനവൃത്തിയിലും എഴുത്തിന്റെ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച ഡോ.റുഖിയ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ഡോ. റുഖിയ. ഇംഗ്ലീഷ് കവയത്രിയുമാണ്.
