മൊഗ്രാൽ: ജില്ലാ കളക്ടറുടെ നിർദ്ദേശമടക്കം അവഗണിച്ച് ടെലികോം കമ്പനി അധികൃതർ ദേശീയപാത സർവീസ് റോഡിനരികിലെ നടപ്പാതയിൽ വീണ്ടും കുഴിയെടുക്കുന്നതും, മൂടാതെ പോകുന്നതും കാൽനടയാത്രക്കാർക്ക് ദുരിതവും, ഭീഷണിയും ഉയർത്തുന്നു.
മൊഗ്രാലിൽ ടൗൺ ജംഗ്ഷനിലും,ലീഗ് ഓഫീസിന് സമീപവുമാണ് നടപ്പാതയിൽ പാകിയ ഇന്റർലോക്കുകൾ എടുത്തു മാറ്റി കുഴിയെടുത്തിരിക്കുന്നത്.കുഴിയെടുത്ത് പൈപ്പുകളോ,വയറോ സ്ഥാപിച്ചാൽ ഉടൻതന്നെ കുഴികൾ മൂടി റോഡായാലും, നടപ്പാതയായാലും പൂർവസ്ഥിതിയിലാക്കി നൽകണമെന്ന് നേരത്തെ തന്നെ ജില്ലാ കളക്ടർ ടെലികോം കമ്പനിക്ക് നിർദ്ദേശം നൽകിയിരുന്നു . ഇത് ടെലികോം കമ്പനികുറ്റകരമായി അവഗണിച്ചുകൊണ്ടിരിക്കുന്നു. കുമ്പള ടൗണിൽ ഇത് സംബന്ധിച്ച് ദേശീയപാത നിർമ്മാണ കമ്പനി, ടെലികോം കമ്പനിക്കെതിരെ പരാതി നൽകിയിരുന്നു .