കുമ്പള:കോണ്‍ഗ്രസ് പുനഃസംഘടനയില്‍ ഡിസിസികളില്‍ അതൃപ്തി പുകയുമ്പോഴും കെപിസിസി ആഹ്വാനപ്രകാരമുള്ള പരിപാടികള്‍ പതിവുപോലെ തുടരുന്നു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ ഗൃഹസന്ദര്‍ശനം ജില്ലയിലെങ്ങും മുറപോലെ തുടരുന്നു.
കുമ്പളയില്‍ പരിപാടിയുടെ ഉദ്ഘാടനം അഞ്ചാം വാര്‍ഡിലെ ഉജാറില്‍ വാര്‍ഡ് പ്രസിഡണ്ട് സീതക്കയുടെ വീട്ടില്‍ നടന്നു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ലോക്‌നാഥ് ഷെട്ടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡണ്ട് സീതു അധ്യക്ഷത വഹിച്ചു. വസന്ത ബംബ്രാണ, മണ്ഡലം പ്രസിഡണ്ട് രവി പൂജാരി, നാസര്‍ മൊഗ്രാല്‍, ഗണേഷ് ഭണ്ഡാരി, ശിവരാമ ആള്‍വ, ഡോള്‍ഫിന്‍ ഡിസോസ, കമല പ്രസംഗിച്ചു.
