കാസര്‍കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ 2026 വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള സാങ്കേതിക ക്ലാസുകള്‍ക്ക് സെപ്തംബര്‍ 4ന് (വ്യാഴാഴ്ച) തുടക്കമാകും. ക്ലാസുകളുടെ ജില്ലാതല ഉല്‍ഘാടനം വ്യാഴാഴ്ച രാവിലെ 8.30 ന് കാഞ്ഞങ്ങാട് ബിഗ്മാളില്‍ നടക്കും. സെപ്തംബര്‍ 7 ന് തൃക്കരിപ്പൂര്‍ പഞ്ചായത്ത് ഹാളിലും 9 ന് വിദ്യാനഗര്‍ ചെട്ടുംകുഴി റോയല്‍ കണ്‍വെന്‍ഷന്‍ സെന്ററിലും 16 ന് ഹൊസങ്കടി ഗ്രാന്റ് ഓഡിറ്റോറിയത്തിലും ക്ലാസുകള്‍ നടക്കും. ഒന്നാം ഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട് പണമടച്ചവരും വെയിറ്റിങ്ങ് ലിസ്റ്റില്‍ 6000 വരെയുള്ളവരും അതാത് സ്ഥലത്തെ ക്ലാസില്‍ പങ്കെടുക്കണമെന്ന് ഹജ്ജ് കമ്മിറ്റി ജില്ലാ ട്രൈനിങ്ങ് ഓര്‍ഗനൈസര്‍ മുഹമ്മദ് സലീം അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് മുഹമ്മദ് സലീം കെ എ ജില്ലാ ട്രൈനിങ്ങ് ഓര്‍ഗനൈസര്‍ (9446736276).
കാസര്‍കോട് മണ്ഡലം -അമാനുല്ല എന്‍ കെ (9446111188)
മഞ്ചേശ്വരം മണ്ഡലം – മുഹമ്മദ് ഹാജി (9895500073)
ഉദുമ മണ്ഡലം -സിറാജുദ്ധീന്‍ തെക്കില്‍ (9447361652)
കാഞ്ഞങ്ങാട് മണ്ഡലം -സൈനുദ്ധീന്‍ എന്‍ പി (9446640644)
തൃക്കരിപ്പൂര്‍ മണ്ഡലം – മുസ്തഫ ടി കെ പി (7510840002) എന്നിവരെ ബന്ധപ്പെടണമെന്നു അറിയിപ്പില്‍ പറഞ്ഞു.
