ചതയ ദിനാഘോഷം ഞായറാഴ്ച: വിപുലമായ പരിപാടികള്‍

കാസര്‍കോട്: ശ്രീനാരായണ ജയന്തിക്കു ഭക്തജനങ്ങള്‍ ഒരുക്കമാരംഭിച്ചു. ഗുരുപൂജ, പ്രാര്‍ഥന, അനുസ്മരണം, പായസവിതരണം തുടങ്ങിയ പരിപാടികള്‍ ഉണ്ടാവും. ഗുരുമന്ദിരങ്ങള്‍, ഗുരു സ്ഥാപിച്ച ക്ഷേത്രങ്ങള്‍, ഗുരുവുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ആഘോഷം ഉണ്ടാവും. അടുക്കത്ത് ബയല്‍ ശ്രീ സുബ്രഹ്‌മണ്യ ഭജന മന്ദിരത്തില്‍ ശ്രീനാരായണ ജയന്തി ആഘോഷം 7 ന് നടക്കും. മന്ദിരം മേല്‍ശാന്തി ബാബുരാജ് മുഖ്യകാര്‍മികത്വം വഹിക്കും.
പുലര്‍ച്ചെ 5 30ന് നടത്തുറക്കല്‍, 6.30ന് ഗുരു അര്‍ച്ചന, 7മണിക്ക് ഉഷപൂജ, 12 മണിക്ക് ഗുരുപൂജ, 12.30 ന് മദ്ധ്യാഹ്ന പൂജ, പ്രസാദ് വിതരണവും, പായസവിതരണം എന്നിവ ഉണ്ടാവുമെന്ന് ഭാരവാഹികളായ രതീഷ്.കെ.ടി, അവിനാശ് കെ, ജയമോന്‍ കെ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബന്തടുക്ക, ബേത്തലത്തെ പുള്ളിമുറി കേന്ദ്രം പാതിരാത്രിയില്‍ വളഞ്ഞ് പൊലീസ്; 12 പേര്‍ അറസ്റ്റില്‍, 53,300 രൂപ പിടികൂടി, പൊലീസ് വലയില്‍ കുടുങ്ങിയത് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു ചൂതാട്ടത്തിന് എത്തിയവര്‍

You cannot copy content of this page