കാസര്‍കോട്: എലിവിഷം കഴിച്ച് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബി എം എസ് പ്രവര്‍ത്തകന്‍ മരിച്ചു. ബട്ടംപാറ സ്വദേശിയും ചുമട്ടു തൊഴിലാളിയുമായ യോഗേഷ് (32) ആണ് ചൊവ്വാഴ്ച രാത്രി മരിച്ചത്. ആഗസ്റ്റ് 28ന് ആണ് യോഗേഷിനെ എലിവിഷം കഴിച്ച് അവശനിലയില്‍ കാണപ്പെട്ടത്.
ആദ്യം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഗുരുതരനിലയിലായതിനെ തുടര്‍ന്നാണ് പരിയാരത്തേയ്ക്ക് മാറ്റിയത്.
ഉമേഷ്- ചഞ്ചലാക്ഷി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: അനില്‍, അനിത.
