കുമ്പള: കുമ്പളയില്‍ നടന്നു വരുന്ന ടോള്‍പ്ലാസ നിര്‍മാണത്തില്‍ ബിജെപി നിലപാട് ജന വഞ്ചനയാണെന്നു എസ്.ഡി.പി.ഐ പഞ്ചായത്ത് കമ്മിറ്റി ട്രഷറര്‍ നൗഷാദ് ആരോപിച്ചു. ആരിക്കാടി ഫൂട്ട് ഓവര്‍ ബ്രിഡ്ജില്‍ അധികൃതര്‍ പ്രകടിപ്പിക്കുന്ന നിസ്സംഗതയും പ്രതിഷേധര്‍ഹമാണെന്ന് അറിയിപ്പില്‍ പറഞ്ഞു.
ടോള്‍പ്ലാസയ്ക്കെതിരെ ബിജെപി നേതൃത്വം ഒറ്റയ്ക്ക് സമരം ചെയ്യുന്നത് ജനങ്ങളോടുള്ള വെല്ലു വിളിയാണെന്ന് നൗഷാദ് ചൂണ്ടിക്കാട്ടി.
പണാധിപത്യത്തിനുമുന്നില്‍ മുട്ടുമടക്കുന്ന രാഷ്ട്രീയമാണ് ബിജെപിക്കെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം എല്ലാവരുടെ ഭാഗത്തു നിന്നും ഉയരണമെന്നും എസ്ഡിപിഐ ആഹ്വാനം ചെയ്തു.
