കാസര്‍കോട്: ഉയര്‍ന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് യുവതികളില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയതായി പരാതി. തൃക്കരിപ്പൂര്‍, തൈക്കിലിലെ പി.കെ ദര്‍ശന, നോര്‍ത്ത് തൃക്കരിപ്പൂരിലെ എം.ടി സീമ എന്നിവര്‍ നല്‍കിയ പരാതികളില്‍ ചന്തേര പൊലീസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ദര്‍ശനയുടെ പരാതി പ്രകാരം തൃശൂരിലെ ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡ്, തൃശൂരിലെ കൊല്ലാട്ട് ദാസന്‍ പ്രതാപന്‍ (43), ഇയാളുടെ ഭാര്യ ശ്രീന പ്രതാപന്‍ (35), കരിവെള്ളൂര്‍, പെരളം, പുത്തൂറിലെ ഉണ്ണിരാജ് (50), കാഞ്ഞിരപ്പൊയില്‍ മടക്കാനം വീടിലെ വിജിത സുനില്‍ (30) എന്നിവര്‍ക്കെതിരെ കേസെടുത്തു.
ഉയര്‍ന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് 25,10000 രൂപ കൈക്കലാക്കിയെന്നാണ് കേസ്.
തയ്ക്കീലിലെ എം.ടി സീമ നല്‍കിയ പരാതിയിലും ദര്‍ശന നല്‍കിയ കേസിലെ പ്രതികള്‍ക്കെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്. അമിത ലാഭം വാഗ്ദാനം ചെയ്ത് സീമയില്‍ നിന്നു 12,50000 രൂപ തട്ടിയെടുത്തുവെന്നാണ് സീമയുടെ പരാതി. ഹൈറിച്ച് കമ്പനിക്കെതിരെ നേരത്തെയും നിരവധി പരാതികള്‍ നിലവിലുണ്ട്.
