കാസര്‍കോട്: അമ്പലത്തറ, പറക്കളായി ഒണ്ടാംപുളിക്കാലിലെ കൂട്ട ആത്മഹത്യ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപി കോടോം-ബേളൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഗുരുതരനിലയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രാകേഷിനെയും മരണപ്പെട്ട അദ്ദേഹത്തിന്റെ കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇതു പ്രതിഷേധാര്‍ഹമാണ്-യോഗം ചൂണ്ടിക്കാട്ടി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് പ്രേംരാജ് കാലിക്കടവ്, ജനറല്‍ സെക്രട്ടറി ശ്രീജിത്ത് പറക്കളായി, ജില്ലാ കമ്മിറ്റിയംഗം കാനത്തില്‍ കണ്ണന്‍, ന്യൂനപക്ഷ മോര്‍ച്ച മുന്‍ ജില്ലാ പ്രസിഡണ്ട് റോയ് ജോസഫ്, സതീശന്‍ എണ്ണപ്പാറ, രവി പൂതങ്ങാനം, ബിനു ആലത്തിങ്കല്‍, നാരായണന്‍ പറക്കളായി, രാധാകൃഷ്ണന്‍, സന്തോഷ് നെക്കില്‍തടം സംസാരിച്ചു.
