കാസര്‍കോട്: മഞ്ചേശ്വരത്ത് ട്രെയിന്‍ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു. തമിഴ്‌നാട്, കാറ്റുതലൈവാസല്‍, ഒറ്റക്കൂത്തൂര്‍ സ്ട്രീറ്റിലെ ഖാദര്‍ ബച്ചയുടെ മകന്‍ നജ്മുദ്ദീന്‍ ഖാദര്‍ ബച്ച (71)യാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം മംഗ്‌ളൂരുവില്‍ നിന്നു തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്ന മാവേലി എക്‌സ്പ്രസാണ് ഇടിച്ചത്. തിരിച്ചറിയാന്‍ പറ്റാത്ത വിധം ചിന്നി ചിതറിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. മഞ്ചേശ്വരം എസ് ഐ കെ ജി രതീഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ആധാര്‍കാര്‍ഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്.
