ഡാളസ്: അമേരിക്കയിലെ ഡാളസ് ടാക്‌സ് ഇന്‍ക്രിമെന്റ് ഫിനാന്‍സ് ബോഡ് അംഗമായി മലയാളിയായ പി സി മാത്യുവിനെ നിയമിച്ചു. ഗാര്‍ലാന്‍ഡ് മേയര്‍ ഡിലന്‍ ഹെഡ്രിക്കാണ് ഇദ്ദേഹത്തെ ഈ സ്ഥാനത്തേക്കു നിയമിച്ച വിവരം വെളിപ്പെടുത്തിയത്. 2025 സെപ്തംബര്‍ ഒന്നു മുതല്‍ 2027 ഓഗസ്റ്റ് 31വരെയാണ് കാലാവധി.
ഡാളസ് നഗരത്തിനു നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് നിയമനമെന്നു മേയര്‍ വ്യക്തമാക്കി. ആഗോള ഇന്ത്യന്‍ കൗണ്‍സില്‍ പ്രസിഡന്റ്, ഡാളസ് കേരള അസോസിയേഷന്‍ പ്രസിഡന്റ് ഉള്‍പ്പെടെ നിരവധി സാമൂഹ്യ- സാംസ്‌ക്കാരിക സംഘടനകളില്‍ ഇദ്ദേഹം പ്രവര്‍ത്തിക്കുന്നു.
