കാസര്‍കോട്: ബാര, ഞെക്ലി, അയ്യപ്പ ഭജനമന്ദിരത്തിനു സമീപത്തെ കോട്ടക്കുന്ന് ഹൗസിലെ എ കുഞ്ഞികൃഷ്ണ (63)നെ കാണാതായി. ഭാര്യ ലക്ഷ്മി നല്‍കിയ പരാതിയില്‍ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. ആഗസ്റ്റ് 27ന് രാവിലെ 7.30മണിയോടെ വീട്ടില്‍ നിന്നു പോയ ശേഷം തിരിച്ചെത്തിയിട്ടില്ലെന്നു പരാതിയില്‍ പറയുന്നു. അതേസമയം കഴിഞ്ഞ ദിവസം കുഞ്ഞികൃഷ്ണനെ കാസര്‍കോട് കണ്ടിരുന്നുവെന്നു സ്ഥിരീകരിക്കാത്ത വിവരമുണ്ടെന്നു മേല്‍പ്പറമ്പ് പൊലീസ് പറഞ്ഞു.
