ഉദുമ: സമ്മതിദാനാവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു രാഹുല്‍ ഗാന്ധി നടത്തുന്ന വോട്ടര്‍ അധികാര്‍ യാത്രയെ ഉദുമ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അഭിവാദ്യം ചെയ്തു. ഉദുമയില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് കെ.വി.ശ്രീധരന്‍ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി. ജനറല്‍ സെക്രട്ടറി വി.ആര്‍. വിദ്യാസാഗര്‍ ഉദ്ഘാടനം ചെയ്തു. ഗീത കൃഷ്ണന്‍, കെ.വി. ഭക്തവല്‍സലന്‍, ഷീബു കടവങ്ങാനം, പന്തല്‍ നാരായണന്‍, ധര്‍മ്മപാലന്‍ ഞെക്ലി, പി.വി. ഉദയകുമാര്‍, ഉദയമംഗലം സുകുമാരന്‍, ശംഭു ബേക്കല്‍, പ്രഭാകരന്‍, സുനില്‍ മൂലയില്‍, കാര്‍ത്തായനി ബാബു, ശകുന്തള ഭാസ്‌ക്കര്‍, ബിന്ദു സുധന്‍, ശ്രീജ പുരുഷോത്തമന്‍, രതീഷ്ഞെക്ലി, കെ.വി.രാജഗോപലന്‍, വാസു മാങ്ങാട്, വേണു ഗോപാലന്‍, കെ.വി.ബാലകൃഷ്ണന്‍, രതീഷ് ബേക്കല്‍, നാരായണന്‍ ഹോട്ടല്‍ വളപ്പ്, സുഗുണന്‍, അനീഷ് പണിക്കര്‍, കമലാക്ഷന്‍ പ്രസംഗിച്ചു.
