കാസര്‍കോട്: ആസന്നമായ പഞ്ചായത്ത്-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നൊരുക്കം സജീവമാക്കിയ ജില്ലാപ്രസിഡന്റിനുള്ള ബിജെപി കോഴിക്കോട് മേഖലാ കമ്മിറ്റിയുടെ അംഗീകാരം കാസര്‍കോട് ജില്ലാപ്രസിന്റ് എംഎല്‍ അശ്വനിക്ക് ലഭിച്ചു. പാര്‍ടിയെ അടിത്തട്ടുമുതല്‍ സജീവമാക്കുന്നതിന് കാസര്‍കോട് ജില്ലാകമ്മിറ്റി മാതൃകാപരമായ പ്രവര്‍ത്തനമാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന് മേഖലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജില്ലാ പ്രസിഡന്റ് എംഎല്‍ അശ്വനിയെ പാര്‍ടി ദേശീയ നേതാവ് പികെ കൃഷ്ണദാസ് പൊന്നാടയണിയിച്ച് ആദരിച്ചു.
