കാസര്‍കോട് : കാസര്‍കോട് മണ്ഡലം ഓണം ഫെയര്‍ പഴയ ബസ് സ്റ്റാന്‍ഡ് സപ്ലൈക്കോ പീപ്പിള്‍ ബസാറില്‍ ആരംഭിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആദ്യവില്‍പനയും അദ്ദേഹം നിര്‍വഹിച്ചു. മാനേജര്‍ കെ.ടി. സജീഷ് അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ കെ.ടി. കിഷോര്‍, സുബൈര്‍ പടുപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
