കാസര്‍കോട്: മംഗല്‍പാടി ഐല കുതുപ്പുളുവില്‍ രൂക്ഷമായ കടലാക്രമണത്തില്‍ മല്‍സ്യത്തൊഴിലാളി വസന്തിയുടെ വീട് തകര്‍ച്ചാ ഭീഷണിയില്‍. വീട് ചുമരുവരെ കടലാക്രണത്തില്‍ തകര്‍ന്നു. വസന്തിയുടെ കുടുംബവും ബന്ധുവീടുകളില്‍ മാറിത്താമസിക്കുന്നു. ഇവിടെ ഒരാഴ്ചയായി അനുഭവപ്പെടുന്ന കടലാക്രമണത്തില്‍
റോഡും, കുടിവെള്ള പൈപ്പുകളും കടലെടുത്തിരുന്നു. തെങ്ങുകളും ക്ഷുഭിതമായ കടല്‍ കാര്‍ന്നെടുത്തു. വസന്തിയുടെ കുടുംബാംഗങ്ങള്‍ ഏതുനിമിഷവും തകരാമെന്ന ഭീതിയുയര്‍ത്തുന്ന വീട്ടിലാണ് പകല്‍സമയം തങ്ങുന്നത്. രാത്രി ബന്ധുവീടുകളിലുറങ്ങുന്നു. വിവരത്തെ തുടര്‍ന്ന് റവന്യൂ അധികൃതര്‍ സ്ഥലത്തെത്തിയിരുന്നു.
