കാസര്‍കോട്: കേരളം വികസനത്തില്‍ പിന്നോട്ടടിക്കുമ്പോള്‍ വിലക്കയറ്റത്തില്‍ മുന്നേറ്റം തുടരുകയാണെന്നു ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.എല്‍ അശ്വിനി പറഞ്ഞു. പത്തു വര്‍ഷത്തെ ഭരണം കൊണ്ട് കേരളത്തെ വിലക്കയറ്റത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തെത്തിച്ചു. അതോടൊപ്പം സംസ്ഥാനത്തെ വലിയ കടക്കെണിയിലെത്തിക്കുകയും ചെയ്തു. ഇതാണ് പിണറായി വിജയന്‍ 10 വര്‍ഷത്തെ ഭരണം കൊണ്ട് സംസ്ഥാനത്തിന് സമ്പാദിച്ചു വച്ചിട്ടുള്ളതെന്നു അവര്‍ കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി കുമ്പഡാജെ പഞ്ചായത്ത് 4-ാം വാര്‍ഡ് സമ്മേളനം ഏത്തടുക്കയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
കേരം തിങ്ങും കേരള നാട്ടില്‍ നാളികേരത്തിന്റെ വില സാധാരണക്കാരന് താങ്ങാന്‍ കഴിയാത്ത തരത്തിലാക്കി. അവശ്യവസ്തുക്കളുടെ വിലവര്‍ദ്ധന ഓണത്തിനു മലയാളികള്‍ക്ക് വറുതിക്കാലമാക്കി മാറ്റിയിരിക്കുന്നു.
രാമണ്ണ ഷെട്ടി അദ്ധ്യക്ഷത വഹിച്ചു. ഗോപാലകൃഷ്ണന്‍ എം, ശശിധര തെക്കേമൂല, പ്രമോദ് ഭണ്ഡാരി, എം. ശൈലജ ഭട്ട് പ്രസംഗിച്ചു.
