കുമ്പള: നോര്‍ക്കയുടെ ഇന്‍ഷൂറന്‍സ് പദ്ധതി മടങ്ങിവന്ന പ്രവാസികള്‍ക്കും ഏര്‍പ്പെടുത്തണമെന്ന് കേരള പ്രവാസി സംഘം കുമ്പള ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന സെക്രട്ടറി പി കെ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.
60 കഴിഞ്ഞ പ്രവാസികള്‍ക്ക് പെന്‍ഷന്‍ നല്‍കുക, പുത്തൂര്‍-പെര്‍ള-കാസര്‍കോട് റൂട്ടില്‍ കെ എസ് ആര്‍ ടി സി ബസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു. ബഷീര്‍ കൊട്ടുടുല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഒ നാരായണന്‍, ഹമീദ് ബാഡൂര്‍, സി എച്ച്.അബൂബക്കര്‍, അച്യുതന്‍ പാടി, പി ബി മുഹമ്മദ്, അനിത, കാദര്‍, സി എച്ച്.അബൂബക്കര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: അബ്ദുല്‍കാദര്‍ ഉളുവാര്‍ (പ്രസി.), പി ബി മുഹമ്മദ്, വേണു പുത്തികെ (വൈ. പ്രസി.), ബി എം ഹമീദ്(സെക്ര.), ഷഫറുള്ളഷെറൂള്‍, ദാമോദരന്‍(സെക്ര.), സി എച്ച് അബൂബക്കര്‍(ട്രഷ).
