കാസര്‍കോട്: ചൗക്കി നൂറുല്‍ ഹുദാ ജമാഅത്ത് മീലാദ് സ്വാഗതസംഘം കമ്മിറ്റിയുടെ ഇദെ റബീഹ് ആരംഭിച്ചു. 5വരെ നീണ്ടുനില്‍ക്കുന്ന ഇദെ റാബീഹിന് നൂറുല്‍ ഹുദാ ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് കെ.കെ അബ്ദു കാവുഗോളി പതാക ഉയര്‍ത്തി. ലോഗോ സ്വാഗതസംഘം ചെയര്‍മാന്‍ മഹമൂദ് കുളങ്ങര പ്രകാശനം ചെയ്തു. ഖത്തീബ് സുബൈര്‍ സഹദി പ്രാര്‍ത്ഥന നടത്തി. ഷാഫി കെ.കെ പുറം, ഹമീദ് പടിഞ്ഞാറ്, കെ.പി മുഹമ്മദ്, മൊയ്ദു ഹര്‍ജാല്‍, കരിം മയില്‍പാറ, കരീം ചൗക്കി, അസൈനാര്‍ എന്‍.എ, നാസര്‍ മാളിക, ആരിഫ് കടപ്പുറം, ഗഫൂര്‍ അക്കരക്കുന്ന്, ഷുക്കൂര്‍ എം, സുലൈമാന്‍ ചൗക്കി, സുലൈമാന്‍ തോരവളപ്പ്, അബ്ദുല്‍ റഹ്‌മാന്‍ ആസാദ്‌നഗര്‍, ഹനീഫ് തോരവളപ്പ്, അഷ്‌റഫ്, മൂസല്‍ ഫൈസി, ഷഫീഖ് ഇമമി, മുനീര്‍ ആഷിമി, അഷ്‌കര്‍ ജൗഹരി, സുബൈര്‍ മദനി, അഹമ്മദ് മൗലവി, കണ്‍വീനര്‍ സിറാജ് കെ.കെ പുറം, ഗഫൂര്‍ പ്രസംഗിച്ചു. മദ്രസ വിദ്യാര്‍ത്ഥികളുടെ കലാസാഹിത്യമത്സരങ്ങള്‍, മത പ്രഭാഷണം, പൊതുസമ്മേളനം, ക്യാഷ് അവാര്‍ഡ്, ഉപഹാര സമര്‍പ്പണം, സര്‍ട്ടിഫിക്കറ്റ് വിതരണം, സമ്മാനദാനം നടക്കും.
