ചെറുവത്തൂര്‍: ജില്ലാതല ഓണം കലോത്സവത്തിന് ചെറുവത്തൂര്‍ ഇ.എം.എസ് സ്മാരക ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ പൂക്കള മത്സരത്തോടെ തുടക്കം കുറിച്ചു.
സെപ്തംബര്‍ രണ്ടിന് സ്‌കൂള്‍- കോളേജ് വിദ്യാര്‍ഥികള്‍ക്ക് പെന്‍സില്‍ ഡ്രോയിങ്ങ് മത്സരങ്ങള്‍ നടക്കും. നാല് മണിക്ക് കമ്പവലി മത്സരം ചെറുവത്തൂര്‍ പുതിയ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നടക്കും.
മൂന്നിന് പൊന്നിന്‍ തിരുവോണത്തെ വരവേറ്റ് സാംസ്‌കാരിക ഘോഷയാത്ര ചെറുവത്തൂര്‍ ടൗണില്‍ നടക്കും.
തുടര്‍ന്ന് ഔദ്യോഗിക ഉദ്ഘാടനം. സെപ്തംബര്‍ മൂന്ന് മുതല്‍ ഏഴ് വരെ വിവിധ കലാപരിപാടികള്‍ അരങ്ങേറും. പൂക്കാലം മത്സര വിജയികള്‍ക്ക് യഥാക്രമം പതിനായിരം രൂപ, ഏഴായിരം രൂപ, അയ്യായിരം രൂപ പുരസ്‌കാരം നല്‍കും.
എല്‍.പി സ്‌കൂള്‍, യു.പി സ്‌കൂള്‍, ഹൈ സ്‌കൂള്‍, പ്ലസ് ടു, കോളേജ് വിദ്യാര്‍ഥികള്‍ക്കു പെന്‍സില്‍ ഡ്രായിങ് മത്സര വിജയികള്‍ക്കു 3000, 2000, 1000 രൂപ സമ്മാനം നല്‍കുന്നതാണ്.
വനിതാ – പുരുഷ വിഭാഗം കമ്പവലി മത്സര വിജയികള്‍ക്കു 12000, 8000, 4000, 3000 രൂപ വീതമാണ് സമ്മാനം.
ചെറുവത്തൂര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്റെ സഹകരണത്തോടെ ദീപാലങ്കാരങ്ങള്‍ ഒരുക്കും. മികച്ച സാംസ്‌കാരിക ഘോഷയാത്രക്കും സമ്മാനങ്ങള്‍ നല്‍കും.
