കാസര്‍കോട്: ജില്ലാകളക്ടര്‍ കെ ഇമ്പശേഖരന്റെ പേരിലും വ്യാജ ഫേസ്ബുക്ക് പേജ്. സംഭവത്തില്‍ സൈബര്‍ പൊലീസ് അന്വഷണം ആരംഭിച്ചു. വ്യജ ഫേസ്ബുക്ക് പേജ് പ്രത്യക്ഷപ്പെട്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് കളക്ടര്‍ തന്നെയാണ് സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്. തന്റെ പേരില്‍ ആരോ വ്യാജ അക്കൗണ്ട് നിര്‍മിച്ചിട്ടുണ്ടെന്ന് കളക്ടര്‍ ഔദ്യോഗീക പേജിലൂടെ മുന്നറിയിപ്പു നല്‍കി. ദയവായി ഈ പ്രൊഫൈല്‍ സ്വീകരിക്കുകയോ പ്രതികരിക്കുകയോ ചെയ്യരുതെന്നും ബ്ലോക്ക് ചെയ്ത് ഫേസ്ബുക്കില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും കളക്ടര്‍ പൊതുജനത്തോട് അഭ്യര്‍ഥിച്ചു. സമീപ കാലത്ത് ഫേക്ക് അക്കൗണ്ടുകളിലൂടെ നടക്കുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ വളരെ കൂടുതലാണെന്ന് പൊലീസ് പറയുന്നു. വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച്
സുഹൃത്തുക്കളോട് പണം ചോദിക്കുന്നത് ഉള്‍പ്പെടെയുള്ള ആളുകളെ പല തരത്തില്‍ കബളിപ്പിക്കുന്നുണ്ട്. വരുന്ന ഫ്രണ്ട് റിക്വസ്റ്റുകള്‍ ആക്‌സപ്റ്റ് ചെയ്യുന്നതിന് മുമ്പ് അവ ഫേക്ക് അല്ലെന്ന് ഉറപ്പ് വരുത്തണമെന്ന് സൈബര്‍ പൊലീസ് അറിയിച്ചു.
