കാസര്‍കോട്: മുറിക്കുന്നതിനിടെ മരം പൊട്ടി ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം. എടത്തോട് പയാളം സ്വദേശി പ്രകാശന്‍ എന്ന നാരായണന്‍(40) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് അപകടം.
പുങ്ങംചാല്‍ മുടന്തന്‍ പാറ എന്ന സ്ഥലത്ത് സ്വകാര്യ വ്യക്തിയുടെ മരം മുറിക്കുമ്പോള്‍ ദേഹത്ത് വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
