കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ പഴയ പ്രസ്സ് ക്ലബ്ബ് ജംഗ്ഷനിലുള്ള ട്രാഫിക് സിഗ്‌നല്‍ ആധുനിക രീതിയില്‍ പരിഷ്‌കരിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം പറഞ്ഞു. എ.ഐ ക്യാമറകളോടു കൂടിയ പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള ഓട്ടോമാറ്റിക് ട്രാഫിക് സിഗ്‌നല്‍ സിസ്റ്റമാണ് ഒരുക്കുന്നത്. നിലവില്‍ റോഡിന്റെ മദ്ധ്യത്തിലുള്ള സിഗ്‌നല്‍ പോസ്റ്റ് എടുത്തു മാറ്റും. കെല്‍ട്രോണാണ് പുതിയ ട്രാഫിക് സിഗ്‌നല്‍ സ്ഥാപിക്കുന്നത്. മെയിന്റനന്‍സ് പ്രവൃത്തികള്‍ക്കു കരാര്‍ നല്‍കിക്കഴിഞ്ഞു. നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന സൗന്ദര്യ വല്‍ക്കരണ പ്രവൃത്തികള്‍ ഇനിയും തുടരുമെന്നു ചെയര്‍മാന്‍ തുടര്‍ന്ന് പറഞ്ഞു.
