കാസര്‍കോട്: ശ്വാസതടസത്തെ തുടര്‍ന്ന് യുവാവ് കുഴഞ്ഞ് വീണു മരിച്ചു. കൂഡ്‌ലു, കാന്തിക്കരയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ സതീശ(28)യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കൂലിപ്പണി കഴിഞ്ഞെത്തിയ സതീശയ്ക്ക് കടുത്ത ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ മാതാപിതാക്കളായ ശിവണ്ണയും പുഷ്പയും ചേര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കര്‍ണ്ണാടക, മാണ്ട്യ സ്വദേശികളായ ശിവണ്ണയും കുടുംബവും വര്‍ഷങ്ങളായി കാന്തിക്കരയിലാണ് താമസം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കാസര്‍കോട്ട് തന്നെ സംസ്‌ക്കരിക്കുമെന്ന് പിതാവ് ശിവണ്ണ പറഞ്ഞു.
