കാസര്‍കോട്: സ്‌കൂള്‍ വര്‍ഷാരംഭം മുതല്‍ ശക്തമായ മഴയും പൊതു അവധി ദിവസങ്ങളുമായി സ്‌കൂളുകളും വിദ്യാര്‍ഥികകളും ഓണാഘോഷ നിറവിലേക്ക്. ഈ വര്‍ഷം ഇതുവരെ അവധിക്കാലമായി ഉല്ലസിച്ച വിദ്യാര്‍ഥികള്‍ക്ക് ഓണപരീക്ഷ ഇത്തവണ ഏറെ പ്രയാസമായിരുന്നു. പരീക്ഷ കഴിഞ്ഞദിവസം അവസാനിച്ചു. എന്താണ് എഴുതിയതെന്ന് ചോദിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ കൈമലര്‍ത്തുന്നു. പാഠഭാഗങ്ങള്‍ ഒന്നും പൂര്‍ത്തിയായിരുന്നില്ല. സ്‌കൂള്‍ തുറന്നു ഏഴു ദിവസത്തിനകം ഓണപ്പരീക്ഷയുടെ ഫലം പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. അഞ്ചു മുതല്‍ 9 വരെ ക്ലാസുകളില്‍ ഓരോ വിഷയത്തിനും 30% മാര്‍ക്ക് ലഭിക്കാത്തവര്‍ക്ക് അടുത്തമാസം രണ്ടാഴ്ച സ്‌പെഷ്യല്‍ ക്ലാസ് നടത്തുമെന്നും വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ പറയുന്നു.
ഇന്ന് ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ ഓണപരിപാടികളും ഓണസദ്യകളും നടക്കുന്നുണ്ട്. ഓണാഘോഷത്തിന്റെ ഭാഗമായുള്ള കലാ-കായിക പരിപാടികള്‍ സ്‌കൂള്‍ അന്തരീക്ഷം സന്തോഷകരമാക്കുന്നു.
ഓണാവധിക്ക് ശേഷം സ്‌കൂളുകള്‍ സെപ്റ്റംബര്‍ ഏഴിനാണ് തുറക്കുക. 10 ദിവസത്തെ ഓണാവധി അടിച്ചുപൊളിക്കാനുള്ള അവസരമായി വിദ്യാര്‍ത്ഥികള്‍ പ്രയാജനപ്പെടുത്തുന്നു. കുടുംബസമേതവും, അല്ലാതെയുമുള്ള വിനോദ ടൂറുകള്‍ക്കാണ് വിദ്യാര്‍ത്ഥികള്‍ക്ക് താല്‍പര്യമേറേയും. കാലവര്‍ഷത്തില്‍ കഴിയാതെ പോയ വിനോദയാത്രകളൊക്കെ ഓണനാളുകളില്‍ നടത്താനുള്ള തയാറെടുപ്പിലാണ് വിദ്യാര്‍ത്ഥികള്‍.
