കാസര്‍കോട്: ആരോഗ്യ സേവനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ ആയുഷ് കായകല്‍പ്പ അവാര്‍ഡ് കുമ്പള പഞ്ചായത്തിന്റെ മൊഗ്രാല്‍ ഗവ. യൂനാനി ഡിസ്‌പെന്‍സറിക്കു ലഭിച്ചു. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളുടെ ശുചിത്വ- മാലിന്യ പരിപാലനം,അണുബാധ നിയന്ത്രണം എന്നിവയിലെ മികച്ച പ്രവര്‍ത്തനത്തിനാണ് സര്‍ക്കാര്‍ കായകല്‍പ്പ പുരസ്‌കാരം ലഭിച്ചത്. മന്ത്രി വീണാ ജോര്‍ജില്‍ നിന്നും കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യുപി താഹിറ, വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷക്കീര്‍ അലി കെ എ, പ്രോഗ്രാം മാനേജര്‍ ഡോ. നിഖില, അറ്റന്‍ഡര്‍ ജോസ് എം എസ് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
