കാസര്‍കോട്: കാലാകാലങ്ങളായി കുമ്പള ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെയും ജി എസ് ബി എസിലെയും കുട്ടികള്‍ ഉപയോഗിക്കുന്ന ഗ്രൗണ്ടിന്റെ ഒരു ഭാഗം പൊതുമരാമത്ത് അധികൃതര്‍ ആരും അറിയാതെ അളന്ന് കല്ലിട്ട് അതിര്‍ത്തി തിരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. നേരത്തെ പൊതുമരാമത്തു വകുപ്പിനു കീഴില്‍ ഉണ്ടായിരുന്ന റസ്റ്റ് ഹൗസ് ഭാഗത്തു നിന്നാണ് ഗ്രൗണ്ടായി ഉപയോഗിക്കുന്ന സ്ഥലം അളന്നെടുത്ത് കല്ലിട്ടതെന്നും വര്‍ഷങ്ങളായി കുട്ടികള്‍ ഗ്രൗണ്ടായി ഉപയോഗിക്കുന്ന സ്ഥലത്തു നിന്നും ഒരിഞ്ചു പോലും നഷ്ടപ്പെടാന്‍ അനുവദിക്കില്ലെന്നും കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് യു പി താഹിറ യൂസഫ് പറഞ്ഞു.
