ബോവിക്കാനം: ജി.വി.എച്ച്.എസ്.എസ്. കാറഡുക്ക സ്‌കൂളിലെ ഈ വര്‍ഷത്തെ ഓണാഘോഷം പ്രീ-പ്രൈമറി കുരുന്നുകളുടെ കൈകൊട്ടിക്കളിക്കൊണ്ട് ശ്രദ്ധേയമായി. അമ്പതോളം കുരുന്നുകള്‍ കൈകൊട്ടിക്കളിയുടെ ഭാഗമായി. രക്ഷകര്‍ത്താക്കളുടെ സഹകരണത്തോടെയാണ് ഇത് അഭ്യസിച്ചത്. സ്‌കൂളിലെ മറ്റു വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും നവ്യാനുഭവം പകര്‍ന്ന ദൃശ്യാവിഷ്‌കാരമാണ് കുഞ്ഞുങ്ങള്‍ സമ്മാനിച്ചത്. ഓണാഘോഷപരിപാടിയോടാനുബന്ധിച്ച് സ്‌കൂളില്‍ പൂക്കള മത്സരവും കസേര കളി, കമ്പവലി, ലക്കി കോര്‍ണര്‍ തുടങ്ങിയ വിവിധ മത്സരയിനങ്ങളും നടന്നു. മത്സരത്തിലെ വിജയികള്‍ക്ക് ഹെഡ്മാസ്റ്ററും പി.ടി.എ. ഭാരവാഹികളും സമ്മാനങ്ങള്‍ വിതരണം ചെയ്തു.
