കാസര്‍കോട്: കടയിലേയ്ക്ക് പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നു ഇറങ്ങിയ ആളെ വെള്ളത്തില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി. പാടി, എതിര്‍ത്തോട്, കവരംക്കോലിലെ നാരായണ നായിക് (69) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 9ന് കടയിലേയ്ക്ക് പോകുന്നുവെന്നു പറഞ്ഞാണ് ഇദ്ദേഹം വീട്ടില്‍ നിന്നു പോയത്. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടയിലാണ് ഉച്ചയ്ക്ക് എതിര്‍ത്തോട് ജംഗ്ഷനു സമീപത്ത് മഴവെള്ളം കെട്ടി നിന്ന നടപ്പാതയില്‍ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലുംജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വിദ്യാനഗര്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
ഭാര്യ: ജയന്തി. മക്കള്‍: സുധാകര, സുരേഷ്, ജയറാം, സുധാമണി, ജയലക്ഷ്മി. മരുമക്കള്‍: ജയരാമ, ബാലകൃഷ്ണ. സഹോദരങ്ങള്‍: സരസ്വതി, ദേവകി, പരേതനായ വെങ്കപ്പ, സരസ്വതി.
