കാസര്‍കോട്: പതിനേഴ് വയസ്സുള്ള ഒ ടി ടി (ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നോളജി) വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. സ്വകാര്യ ആശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്ററിലെ ജീവനക്കാരനെതിരെ ചന്തേര പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. ബന്തിയോട് സ്വദേശിയായ മുഹമ്മദ് സാദിഖിനെതിരെയാണ് കേസ്. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടി മുഹമ്മദ് സാദിഖ് ജോലി നോക്കുന്ന സ്വകാര്യ ആശുപത്രിയിലെ ഒ ടി ടി വിദ്യാര്‍ത്ഥിനിയാണ്. സംഭവം നടന്നത് മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഇങ്ങോട്ടേക്ക് മാറ്റുകയായിരുന്നു.
